സ്‌നേഹസംഗമം വരുംവര്‍ഷങ്ങളിലും നടത്തും- ജില്ലാ കളക്ടര്‍


കോഴിക്കോട്: തളി ക്ഷേത്രത്തിന്റെയും കുറ്റിച്ചിറ മിശ്കാല്‍ പള്ളിയുടെയും നവീകരണത്തോടനുബന്ധിച്ച് നടത്തിയ രണ്ട് സ്‌നേഹസംഗമങ്ങളുടെ തുടര്‍ച്ചയായി വരുംവര്‍ഷങ്ങളിലും സ്‌നേഹസംഗമ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. പി.ബി. സലിം അറിയിച്ചു. സ്‌നേഹസംഗമ പരിപാടികള്‍ അവലോകനം ചെയ്യാന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പൗരസമൂഹ പ്രതിനിധികളുടെയും സംഘാടകസമിതിയുടെയും ആവശ്യം പരിഗണിച്ചാണ് കളക്ടര്‍ ഇക്കാര്യം അറിയിച്ചത്.
യോഗത്തില്‍ പി.കെ. കൃഷ്ണനുണ്ണിരാജ, കൗണ്‍സിലര്‍മാരായ കെ.പി. അബ്ദുള്ളക്കോയ, അഡ്വ. എ.വി. അന്‍വര്‍, ഫാ. ജോസ് മണിമലതറപ്പേല്‍, ഫാ. ബെന്നി മുണ്ടനാട്ട്, ടി.എ. റസാഖ്, വി.എം. വിനു, കെ.വി. കുഞ്ഞമ്മദ് കോയ, പ്രൊഫ. ശോഭീന്ദ്രന്‍, ജീവന്‍ തോമസ്, ടി.എസ്. കൃഷ്ണന്‍, പി. ദാമോദരന്‍, ആദംമുല്‍സി, എം. മോഹനന്‍, അസിസ്റ്റന്റ് കളക്ടര്‍ ടി.വി. അനുപമ, നജീബ് കാന്തപുരം, പി. മമ്മദ്‌കോയ, ഡി.ഡി.ഇ. കെ. കമലം, എ.ഡി.എം. കെ.പി. രമാദേവി, ആര്‍.ഡി.ഒ. കെ.കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
സ്‌നേഹസംഗമ നടത്തിപ്പിന് സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച പി.കെ. കൃഷ്ണനുണ്ണിരാജ, കെ.വി. കുഞ്ഞമ്മദ്, അഡ്വ. മാത്യു കട്ടിക്കാനം, ഹിറ കണ്‍സ്ട്രക്ഷന്‍സ് തുടങ്ങിയവര്‍ക്ക് കളക്ടര്‍ പ്രശംസാപത്രം നല്‍കി.