വിദ്യാഭ്യാസം

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം: പ്രസക്തിയും പ്രാധാന്യവും

ഹരികുമാർ ആലുവിള

      വിദ്യാസമ്പന്നരിൽ തൊഴിലില്ലായ്മ രൂക്ഷമായ നാടാണ് കേരളം.കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും സ്ഥാപനങ്ങളിൽനിന്ന് ഉന്നത സാങ്കേതികവിദ്യാഭ്യാസം നേടിയവരുടെ അനുപാ‍തം  ആമേഖലകളിലുള്ള തൊഴിലവസരങ്ങളേക്കാൾ കൂടുതലാകുന്നതും തൊഴിലില്ലായ്മയുടെ ആക്കം കൂട്ടുന്നു. അതുകൊണ്ടുതന്നെ ഇതിന് താഴോട്ടുള്ള തൊഴിൽ മേഖലകൾക്ക് ആവശ്യമായ തൊഴിൽ വൈദഗ്ധ്യം നേടിയവരുടെ എണ്ണം തുലോം കുറയുകയും ചെയ്യുന്നു. ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് പലവിധത്തിലും ആഘാതം സ്യഷ്ടിക്കുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിലാണ് കേരളത്തിൽ ഹയർസെക്കന്ററി നിലവാരത്തിൽ തൊഴിലതിഷ്ഠിത വിദ്യാഭ്യാസം നിലവിൽ വന്നത്. 


എഞ്ചിനീയറിംഗ് & ടെക്നോളജി, അഗ്രികൾച്ചർ, മ്യഗസംരക്ഷണം, പാരാമെഡിക്കൽ, ഫിസിക്കൽ എഡ്യൂക്കേഷൻ, ഹോം സയൻസ്, ഹ്യുമാനിറ്റീസ്, ബിസിനസ് & കൊമേഴ്സ് എന്നീ വിഭാഗങ്ങളിലായി 42-ഓളം കോഴ്സുകൾ വി.എച്ച്.എസ്.ഇ യിൽ നടന്നു വരുന്നു.10-ആം ക്ലാസോ തത്തുല്യമോ ആണ് വി.എച്ച്.എസ്.ഇ പ്രവേശനത്തിനുള്ള യോഗ്യത. രണ്ട് വർഷം ദൈർഘ്യമുള്ള ഈ കോഴ്സിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് മേൽ‌പ്പറഞ്ഞവയിൽ നിന്നും അവരവരുടെ അഭിരുചിക്ക് അനുയോജ്യമാ‍യ കോഴ്സുകൾ തെരഞ്ഞെടുക്കാം. ഈ തൊഴിലിനോടൊപ്പം +2 വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്കൂളുകളിൽ P.T.C(പ്രൊഡക്ഷൻ കം ട്രെയിനിംഗ് സെന്റർ) എന്ന പേരിൽ അതാത് മേഖലകളിൽ പരിശീലനവും നൽകുന്നു. 


കൂടുതൽ വിദഗ്ദ്ധ പരിശീലനത്തിനായി കോഴ്സിന്റെ അവസാനം O.J.T(ഓൺ ദ  ജോബ് ട്രെയിനിംഗ്) എന്ന പേരിൽ ഒരു പരിശീലന പരിപാടിയും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഒരോ മേഖലയിലും പ്രശംസനീയമായ രീതിയിൽ ഏറ്റവും വൈദഗ്ധ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലാണ് ഈ പരിശീലനം നൽകുന്നത്. ഒപ്പം N.S.S, N.C.C, കരിയർ ഗൈഡൻസ് & കൌൺസിലിംഗ് സെന്റർ, A.H.E.P എന്നിവയും ഈ പാഠ്യപദ്ധതിയുടെ ഭാഗമായി നടന്നുവരുന്നു. 


വിദ്യാർഥികൾക്ക് അവരവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനായി അവർ നിർമ്മിക്കുന്ന ഉൽ‌പ്പന്നങ്ങളുടെ പ്രദർശനവും വിൽ‌പ്പനയും ഉൾപ്പെടുത്തിക്കൊണ്ട് ‘വൊക്കേഷണൽ എക്സ്പോ’എന്ന പരിപാടി വർഷംതോറും റീജിയണൽ തലത്തിലും സംസ്ഥനതലത്തിലും നടന്നുവരുന്നുണ്ട്. ഒരു തൊഴിൽ പഠിച്ച് പുറത്ത് വരുന്ന ഒരാൾക്ക് ആ മേഖലയിൽ സ്വന്തമായി പ്രവർത്തിക്കാനുള്ള സഹായത്തിനായി G.F.C(ജനറൽ ഫൌണ്ടേഷൻ കോഴ്സ്) എന്ന വിഷയവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇത് ഇന്നത്തെ മത്സരം നിറഞ്ഞ വിപണിയിൽ വിജയകരമായി ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ വിദ്യാർത്ഥികളെ  സഹായിക്കുന്നു. V.H.S.E പാസ്സാകുന്നവർക്ക് എഞ്ചിനീയറിംഗ് & ടെക്നോളജി, പാരാമെഡിക്കൽ തുടങ്ങിയ ബ്രാ‍ഞ്ചുകളിൽ ഡിപ്ലോമ കോഴ്സുകൾക്ക് സീറ്റ് സംവരണവും ഏർപ്പെടുത്തിയിട്ടുണ്ട്. 


V.H.S.E പാസ്സാകുന്നവർക്ക് വിവിധ സ്ഥാപനങ്ങളീൽ അപ്രന്റീസ് ട്രെയിനിംഗിനുള്ള സൌകര്യവും ക്യാമ്പസ് സെലക്ഷനിലൂടെ വിവിധ സ്ഥാപനങ്ങളിൽ ജോലി നേടാനുള്ള അവസരവും ഉണ്ട്. അതായത് വിജയകരമായി V.H.S.E കോഴ്സ് പൂർത്തിയാക്കുന്ന ഒരു വിദ്യാർഥി ഉപരിപഠനത്തിനുള്ള യോഗ്യത നേടുന്നതിനോടൊപ്പം സ്വന്തമായി ഒരു തൊഴിൽ ചെയ്യാൻ പ്രാപ്തി നേടുകയും ചെയ്യുന്നു. ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾ വിലയിരുത്തുമ്പോൾ  ഹയർസെക്കന്ററി  തലത്തിൽ കേരളത്തിൽ നിലവിലുള്ള വിദ്യാഭ്യാസ രീതികളിൽ ഏറ്റവും മികച്ചത് ഇതാണെന്ന് നിസംശയം പറയാം. പക്ഷേ, ഇന്ന് കേരളത്തിൽ ഇതിനുള്ള സ്ഥാനം പുറകിലാണെന്ന് പറയാതെ വയ്യ. ഈ വിദ്യാഭ്യാസരീതിയെക്കുറിച്ചും, ഇതിന്റെ ഗുണഫലങ്ങളെക്കുറിച്ചും വിദ്യാർഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടത്ര അവബോധമില്ലാത്തതാണ് ഇതിനു പ്രധാനകാരണം.  


V.H.S.E എന്നാൽ വേണ്ടാത്ത ഹയർ സെക്കന്ററി എന്ന ഒരു പ്രചരണം തമാശയായിട്ടാണെങ്കിലും നടക്കുന്നുണ്ട്. എന്നാൽ സാധാരണ പ്ലസ് ടൂ‍ കോഴ്സിനേക്കാൾ കുട്ടികൾക്ക് ഏറെ പ്രയോജനകരമാണ് വി.എച്ച്.എസ്.ഇ എന്ന്  കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ഇനിയും വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ല. ഈ  യാഥാർത്ഥ്യം മനസ്സിലാക്കി   തൊഴിലധിഷ്ഠിത ഹയർ സെക്കണ്ടറിയുടെ പ്രാധാന്യം സംബന്ധിച്ച് കൂടുതൽ പ്രചാരം നൽകാൻ ഫലപ്രദമായ നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.






























































പ്ളസ് വണ്‍: അഡ് മിഷന്‍ രീതികളും വഴികളും
 എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നിരിക്കുന്നു. രക്ഷിതാക്കളും വിദ്യാര്‍ഥികളും തുടര്‍പഠനത്തെ സംബന്ധിക്കുന്ന വ്യാകുലതയിലാണ്. സാധാരണയായി പത്താംക്ളാസില്‍ ഉപരിപഠനത്തിനാവശ്യമായ ഗ്രേഡ് നേടിയകുട്ടികള്‍ക്ക് ഉപരിപഠനത്തിന് ഹയര്‍സെക്കണ്ടറി അല്ലെങ്കില്‍ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി കോഴ്സിന് ചേരാന്‍ കഴിയും. ഹയര്‍ സെക്കണ്ടറിയും വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറിയും കേരളത്തില്‍ രണ്ട് ഡയറക്‌ട്രേയറ്റുകളുടെ കീഴിലാണു നടക്കുക. ഈ രണ്ടു ഹയര്‍ സെക്കണ്ടറിയില്‍ ഏതില്‍ വേണമെങ്കിലും പത്താം ക്ളാസ് കഴിഞ്ഞ വിദ്യാര്‍ഥിക്കു ചേര്‍ന്ന് പ്ളസ്ടു പഠനം നടത്താം. വിദ്യാര്‍ഥിയുടെ അഭിരുചി അനുസരിച്ച്‌ ഇഷ്ടപ്പെട്ട ബ്രാഞ്ചില്‍ പഠനം തുടങ്ങാം. 2013-14 അധ്യയന വര്‍ഷത്തെ ഹയര്‍ സെക്കണ്ടറി അഡ്മിഷനെ സംബന്ധിക്കുന്ന പ്രാധാനപ്പെട്ട ചിലകാര്യങ്ങള്‍ ശ്രദ്ധിക്കാം. കേരളത്തില്‍ പ്ളസ് വണ്‍ പഠനത്തിനായി 2013-14 വിദ്യാഭ്യാസ വര്‍ഷം 3,35,400സീറ്റുകള്‍ ലഭ്യമാണ്. ഇതില്‍1,73,600 സീറ്റുകള്‍ സയന്‍സ് സ്ട്രീമിലും 67,500 ഹ്യുമാനിറ്റീസ് സ്ട്രീമിലും 94,300 കോമേഴ്സ് സ്ട്രീമിലും ലഭ്യമാണ്. അഡ് മിഷന്‍ ഷെഡ്യൂള്‍ അപേക്ഷ വിതരണം തുടങ്ങുന്നത് മെയ് 10
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി മെയ് 24 ട്രയല്‍ അലേട്ടമെന്‍്റ് ജൂണ്‍ നാല് ആദ്യ അലേട്ട്മെന്‍്റ് ജൂണ്‍ പത്ത് അലോട്ട്മെന്‍്റുകള്‍ അവസാനിക്കുന്നത് ജൂണ്‍ 25 ക്ളാസുതുടങ്ങുന്ന തീയതി ജൂണ്‍ 26 അപേക്ഷിക്കേണ്ട വിധം എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ എലിജബിള്‍ ഫോര്‍ഹയര്‍ സ്റ്റഡി എന്നു രേഖപ്പെടുത്തി ലഭിച്ചിട്ടുള്ള എല്ലാവര്‍ക്കും പ്ളസ് വണ്‍ അഡ്മിഷനപേക്ഷിക്കാം. മുന്‍ വര്‍ഷത്തെ രീതി അനുസരിച്ച്‌ ഒരു റെവന്യൂ ജില്ലയിലെ മുഴുവന്‍ സ്കൂളിലേക്കും ഒറ്റ അപേക്ഷാഫോറത്തിലൂടെ അപേക്ഷിക്കാം. അപേക്ഷാഫോറത്തിന്റെവില 10 രൂപയാണ്. ഈ അപേക്ഷയില്‍ ജില്ലയില്‍ എത്ര സ്കൂളുകളും സയന്‍സ്, ഹ്യുമാന്‍സീസ്, കോമേഴ്സ് സ്ട്രീമിലെ ഏതു കോമ്ബിനേഷനും അപേക്ഷിക്കാം. ജില്ലയിലേ ഏതു പ്ളസ് ടു സ്കൂളില്‍നിന്നും അപേക്ഷവാങ്ങി ആ ജില്ലയിലെ ഏതെങ്കിലും സ്കൂളില്‍ അപേക്ഷ സമര്‍പ്പിക്കുകയുമാകാം. എല്ലാ സ്കൂളുകളിലും അപേക്ഷ സമര്‍പ്പിക്കുന്നതിനും, സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനും ഹെല്‍പ്ഡെസ്ക് തുറക്കും. അപേക്ഷ സമര്‍പ്പിക്കുമ്ബോള്‍ ബന്ധപ്പെട്ട എല്ലാ രേഖകളുടേയും സെല്‍ഫ് അറ്റസ്ഡ് കോപ്പികള്‍ വെയ്ക്കണം. എന്നാല്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളെ സംബന്ധിക്കുന്ന വിവരങ്ങളുടെ വിശ്വാസ്യതക്കായി പ്രത്യേകം കോപ്പികള്‍ വയ്ക്കേണ്ടതില്ല. ഇങ്ങനെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്കൂളില്‍നിന്ന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിദ്യാര്‍ഥികള്‍ പ്രത്യേകമായി ഓര്‍ത്തിരിക്കേണ്ടകാര്യം അപേക്ഷസ്കൂളില്‍ സമര്‍പ്പിക്കുമ്ബോള്‍ സ്കൂളില്‍നിന്നും ലഭിക്കുന്ന രസീത് നഷ്ടപ്പെടാതെ സൂക്ഷിച്ചുവയ്ക്കണം. പിന്നീട് അപേക്ഷ സംബന്ധമായ പല അന്വേഷണങ്ങള്‍ക്കും ഇതാവശ്യമായി വരും. വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച അപേക്ഷകള്‍ ഓണ്‍ലൈനായി സ്കൂളില്‍നിന്നും ഹയര്‍സെക്കണ്ടറി വകുപ്പിന്‍െറ www.hscapkerala.gov.in എന്ന വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തുകഞ്ഞാല്‍ അപേക്ഷ അയക്കുന്ന അദ്യവട്ടം പൂര്‍ത്തിയായി. പിന്നീട് കൊടുത്തിട്ടുള്ള അപേക്ഷയില്‍ തെറ്റുകളുണ്ടെങ്കില്‍ അതുപരിഹിരക്കുന്നതിന് സമയം അനുവദിക്കാറുണ്ട്. തിരഞ്ഞെടുത്തിട്ടുള്ള സബ്ജക്‌ട് കോമ്ബിനേഷന്‍ മാറ്റണമെന്നുണ്ടെങ്കില്‍ അതിനുള്ള അവസരവും ലഭിക്കും. ഇതുലഭിക്കുന്നത് ട്രയല്‍ അലോട്ട്മെന്‍റിനുശേഷമായിരിക്കും. ആദ്യ അലോട്ട്മെന്‍്റ് ലഭിക്കുന്നത് നിങ്ങള്‍ ആവശ്യപ്പെട്ട സ്കൂളോ, സബ്ജക്‌ട് കോമ്ബിനേഷന്‍ അല്ലെങ്കില്‍പോലും അലോട്ട്മെന്‍റ് ലഭിച്ച സ്കൂളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിച്ച്‌ അഡ്മിഷന്‍ വാങ്ങിയിരിക്കണം. അല്ലാത്തപക്ഷം നിങ്ങള്‍ അഡ്മിഷന്‍ പ്രോസസില്‍നിന്നും പുറത്താകും. ഇത്തരം വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ വാങ്ങുമ്ബോള്‍ പ്രിന്‍സിപ്പാളിനോടുപറഞ്ഞ് താല്കാലിക അഡ്മിഷന്‍ വാങ്ങിയാല്‍ മതി. പിന്നീട് വരുന്ന അലോട്ട്മെന്‍റില്‍ ഇഷ്ടപ്പെടുന്ന സ്കൂളും സബ്ജക്‌ട് കോമ്ബിനേഷനും ലഭിച്ചാല്‍ ആ സ്കൂളിലേക്കു മാറാം. താല്‍ക്കാലിക അഡ്മിഷന്‍ എടുത്ത കുട്ടികള്‍ക്ക് അവസാന അലോട്ട്മെന്‍്റിലും ഇഷ്ടപ്പെട്ട സ്കൂളും സബ്ജക്‌ട് കോമ്ബിനേഷനും ലഭിച്ചില്ലെങ്കില്‍ നേരത്തേ എടുത്ത താല്‍ക്കാലിക അഡ്മിഷന്‍ സ്ഥിരമാക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ ധാരാളം സ്കൂളും സബ്ജക്‌ട് കോമ്ബിനേഷനും ഉള്ളതിനാല്‍ കുട്ടികള്‍ ഇഷ്ടംപോലെ സ്കൂളും സബ്ജക്‌ട് കോമ്ബിനേഷനും നല്‍കും. അതിനാല്‍ ഏതെങ്കിലും ഒരു അലോട്ട്മെന്‍്റില്‍ ഇഷ്ടമുള്ള സ്കൂളും സബജക്‌ട് കോമ്ബിനേഷനും ലഭിച്ചാല്‍ ആ സ്കൂളില്‍ സ്ഥിരം അഡ്മിഷന്‍ ലഭിച്ചാല്‍ അതിനും മുകളില്‍ ഒപ്ഷന്‍ കൊടുത്ത സ്കൂളോ സബ്ജക്‌ട് കോമ്ബിനേഷനോ ഉണ്ടെങ്കില്‍ പിന്നീടുള്ള അലോട്ട്മെന്‍്റിനു മുമ്ബ് അവ കാന്‍സല്‍ ചെയ്യണം. അലോട്ട്മെന്‍്റ് ലഭിച്ച സ്കൂളിനും സേബ്ജക്‌ട് കോമ്ബിനേഷനും താഴെയുള്ള സ്കൂളുകളോ സബ്ജക്‌ട് കോമ്ബിനേഷനോ അലോട്ട്മെന്‍്റില്‍ പിന്നീട് പരിഗണിക്കില്ല. ഇക്കാരണത്താല്‍ നല്ല ആലോചനയും തയാറെടുപ്പും ഒപ്ഷന്‍ കൊടുക്കുന്നതിനു മുമ്ബ് ഉണ്ടായിരിക്കണം. സയന്‍സ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് സ്ട്രീമുകളിലായി ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ട്മെന്‍്റ് 45 കോമ്ബിനേഷനുകളാണ് ലഭ്യമാക്കിയിട്ടുള്ളത്. വിദ്യാര്‍ഥിയുടെ താല്‍പര്യമനുസരിച്ച്‌ ഇഷ്ടമുള്ള കോമ്ബിനേഷന്‍ തെരഞ്ഞെടുക്കാം. സയന്‍സ് സ്ട്രീം എടുക്കുന്നയാള്‍ക്ക് ഹ്യുമാനിറ്റീസിലും കോമേഴ്സിലും സയന്‍സിലും ഉപരിപഠനം നടത്താം. ഹ്യൂമാനിറ്റീസുകാരന് ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഷയങ്ങളില്‍ മാത്രമേ ഉപരിപഠനം സാധ്യമാകൂ. അതുപോലെ കോമേഴ്സുകാരന് കോമേഴ്സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിലും മാത്രമേ പ്ളസ് ടു വിനു ശേഷംതുടര്‍പഠനത്തിന് കഴിയൂ. ഇവയെല്ലാം പരിഗണിച്ച്‌ ശ്രദ്ധയോടെ പ്ളസ് വണ്‍ പഠനത്തിനായുള്ള അഡ്മിഷന്‍ ആപ്ളിക്കേഷന്‍ പൂരിപ്പിച്ച്‌ സമര്‍പ്പിക്കുക. (ലേഖകന്‍െറ ഇ-മെയില്‍: babu.mgu@gmail.com, ഫോണ്‍: 9496181703)


സയന്‍സില്‍ 1,73,600 സീറ്റുകള്‍; ഹ്യുമാനിറ്റീസില്‍ 67,500
 തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറികളില്‍ പ്ളസ്വണ്‍ പ്രവേശത്തിന് കൂടുതല്‍ സീറ്റുള്ളത് സയന്‍സ് കോഴ്സുകളില്‍. ആകെ 1,73,600 സീറ്റുകളാണ് സയന്‍സ് ബാച്ചിലുള്ളത്. ഇതില്‍ മെറിറ്റ് സീറ്റുകള്‍ 107185 എണ്ണവും മാനേജ്മെന്‍റ് സീറ്റുകള്‍ 18775ഉം കമ്യൂണിറ്റി സീറ്റുകള്‍ 10360ഉം അണ്‍എയ്ഡഡ് സീറ്റുകള്‍ 33500ഉം ആണ്. സ്പോര്‍ട്സ് ക്വോട്ടയിലെ സീറ്റുകള്‍ 3780 ആണ്. ഹ്യൂമാനിറ്റീസില്‍ 67500 സീറ്റുകളാണുള്ളത്. ഇതില്‍ 49305 എണ്ണം മെറിറ്റ് സീറ്റും 6635 എണ്ണം മാനേജ്മെന്‍റും 3530 സീറ്റുകള്‍ കമ്യൂണിറ്റിയും 6350 സീറ്റുകള്‍ അണ്‍എയ്ഡഡ് സീറ്റുകളുമാണ്. ഇതിന് പുറമെ 1680 സ്പോര്‍ട്സ് ക്വോട്ട സീറ്റുകളുമുണ്ട്. കൊമേഴ്സില്‍ 62745 മെറിറ്റ് സീറ്റുകളും 2160 സ്പോര്‍ട്സ് ക്വോട്ട സീറ്റുകളും 9055 മാനേജ്മെന്‍റ് സീറ്റുകളും 4990 കമ്യൂണിറ്റി ക്വോട്ട സീറ്റുകളും 15350 അണ്‍ എയ്ഡഡ് സീറ്റുകളുമാണുള്ളത്. 755 സര്‍ക്കാര്‍ സ്കൂളുകളിലായി 1205 സയന്‍സ് ബാച്ചുകളും 663 ഹ്യുമാനിറ്റീസ് ബാച്ചുകളും 809 കൊമേഴ്സ് ബാച്ചുകളുമാണുള്ളത്. 673 എയ്ഡഡ് സ്കൂളുകളിലായി 1597 സയന്‍സ് ബാച്ചുകളും 560 ഹ്യൂമാനിറ്റീസ് ബാച്ചുകളും 770 കൊമേഴ്സ്ബാച്ചുകളുമാണുള്ളത്. 354 അണ്‍ എയ്ഡഡ് സ്കൂളുകളിലും 40 റസിഡന്‍ഷ്യല്‍/ ടെക്നിക്കല്‍ സ്കൂളുകളിലുമായി 670 സയന്‍സ് ബാച്ചുകളും 127 ഹ്യുമാനിറ്റീസ് ബാച്ചുകളും 307 കൊമേഴ്സ് ബാച്ചുകളുമാണുള്ളത്. മൊത്തം 3472 സയന്‍സ് ബാച്ചുകളും 1350 ഹ്യുമാനിറ്റീസ് ബാച്ചുകളും 1886 കൊമേഴ്സ് ബാച്ചുകളുമാണ് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറികളിലുള്ളത്
കടപ്പാട് മാധ്യമം ദിനപ്പത്രം 



   












               അഭിരുചികള്‍ക്കനുസരിച്ച്‌ ഉപരിപഠനം


 ഉപരിപഠനമെന്നാല്‍ സ്വന്തം താത്‌പര്യമെന്തെന്ന്‌ മനസ്സില്‍ ഉറപ്പിക്കുകയാണ്‌ ആദ്യം വേണ്ടത്‌ള സ്വന്തം കഴിവുകള്‍ മനസ്സിലാക്കി വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നത്‌ തുടര്‍പഠനത്തെ ഏറെ സഹായിക്കും. ഉപരിപഠത്തിനു തയാറെടുക്കുന്നവര്‍ക്ക്‌ ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍... പത്താംക്‌ളാസ്‌ പൊതുപരീക്ഷയുടെ ക്ഷീണം മാറുന്നതിനു മുന്‍പേ തുടര്‍ന്നെന്തു പഠിക്കണം എന്ന ആശങ്കയിലാണ്‌ എല്ലാവരും. പ്ലസ്‌ ടുവിന്‌ ഏതു വിഷയം തിരഞ്ഞെടുക്കണം? ഏതൊക്കെ പഠിച്ചാല്‍ ഭാവി ശോഭനമാകുമെന്ന ചിന്തയിലാണ്‌ കുട്ടികളും മാതാപിതാക്കളും. അത്തരക്കാരെ ഉദ്ദേശിച്ചുള്ളതാണ്‌ കരിയര്‍ ഗൈഡന്‍സ്‌ ക്‌ളാസുകള്‍. ഇതിലൂടെ തങ്ങളുടെ താല്‍പ്പര്യത്തിനനുസരിച്ച്‌ ഏതു കോഴ്‌സു വേണമെന്ന്‌ കുട്ടികള്‍ക്ക്‌ തീരുമാനിക്കാം. പ്ലസ്‌ ടു കഴിഞ്ഞ്‌ സയന്‍സ്‌ മേഖലകളില്‍ തുടര്‍ന്നു പഠിക്കാന്‍ സയന്‍സ്‌ ഗ്രൂപ്പ്‌ തിരഞ്ഞെടുക്കാം. ഇത്തരക്കാര്‍ക്ക്‌ പിന്നീട്‌ എന്‍ജിനീയറിംഗ്‌, മെഡിക്കല്‍, ഐ.റ്റി തുടങ്ങിയ മേഖലകളിലെ വിഷയങ്ങളില്‍ ഉന്നതപഠനം നടത്താവുന്നതാണ്‌. അക്കങ്ങളെയും കണക്കിനെയും സ്‌നേഹിക്കുന്നവര്‍ക്ക്‌ കൊമേഴ്‌സ് ഗ്രൂപ്പ്‌ തിരഞ്ഞെടുക്കാം. തുടര്‍ന്ന്‌ ബി.കോം, ബി.ബി.എം.,
ബി.ബി.എ. തുടങ്ങിയവ പഠിച്ച്‌ അക്കൗണ്ടിംഗ്‌ മേഖലയില്‍ തന്നെ നിലനില്‍ക്കുകയും ചെയ്യാം. ആര്‍ട്‌സ് വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഏറ്റവും പറ്റിയ കോഴ്‌സാണ്‌ ഹ്യുമാനിറ്റീസ്‌. പൊളിറ്റിക്‌സ്, ഹിസ്‌റ്ററി തുടങ്ങിയ വിഷയങ്ങളില്‍ തുടര്‍ന്ന്‌ പഠനം നടത്തുന്നവര്‍ക്ക്‌ ഈ കോഴ്‌സ് തിരഞ്ഞെടുക്കാവുന്നതാണ്‌. സയന്‍സ്‌, കൊമേഴ്‌സ് വിഷയങ്ങള്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക്‌ ഈ കോഴ്‌സ് പ്രയോജനപ്രദമാകും. പത്താം ക്‌ളാസു കഴിഞ്ഞവര്‍ക്ക്‌ മികച്ച സാധ്യതകള്‍ പ്രദാനം ചെയ്യുന്നവയാണ്‌ പോളിടെക്‌നിക്കുകള്‍. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അറിവുകള്‍ സ്വായത്തമാക്കാനുള്ള എളുപ്പമാര്‍ഗം കൂടിയാണിത്‌. താത്‌പര്യമനുസരിച്ച്‌ വേണം വിഷയങ്ങള്‍ തിരഞ്ഞെടുക്കാന്‍. ഇലക്‌ട്രിക്കല്‍. ഇലക്‌ട്രോണിക്‌സ്, മെക്കാനിക്കല്‍, സിവില്‍ തുടങ്ങിയ വിവിധ മേഖലകളുണ്ട്‌. മികച്ച രീതിയില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ ബിടെക്ക്‌ രണ്ടാം വര്‍ഷത്തിലേക്ക്‌ നേരിട്ട്‌ പ്രവേശനം ലഭിക്കുകയും ചെയ്യും. പ്ലസ്‌ടുവിന്‌ ശേഷം പ്ലസ്‌ ടു കഴിഞ്ഞ്‌ പുറത്തിറങ്ങിയാല്‍ വിശാലമായ ആകാശം കണക്കെയാണ്‌ തുടര്‍ പഠനസാധ്യതകള്‍. തങ്ങളുടെ അഭിരുചിക്കനുസരിച്ച്‌ അവ തിരഞ്ഞെടുക്കണമെന്നു മാത്രം. ഏതു വിഷയം തിരഞ്ഞെടുത്താലും മാര്‍ക്കു കൂടാതെ മുന്പോട്ടുള്ള ജോലി സാധ്യതയും ആ മേഖലയില്‍ ശോഭിക്കാനുള്ള കഴിവും വളരെ ആവശ്യമാണ്‌. അതുകൊണ്ടുതന്നെ വെറും താല്‍പ്പര്യം മാത്രമാക്കാതെ ആ മേഖലയില്‍ ശോഭിക്കാനുള്ള കഴിവ്‌ എത്രമാത്രമുണ്ടെന്ന്‌ കണക്കാക്കി വേണം മേഖലകള്‍ തിരഞ്ഞെടുക്കാന്‍. എന്‍ട്രന്‍സ്‌ എന്ന കടന്പ മെഡിസിനും എന്‍ജിനീയറിംഗും സ്വപ്‌നം കാണുന്നവര്‍ ആദ്യം എന്‍ട്രന്‍സ്‌ പാസാവണം. പ്ലസ്‌ ടു പഠനം തുടങ്ങുന്പോള്‍ തന്നെ ഏതെങ്കിലും മികച്ച എന്‍ട്രന്‍സ്‌ കോച്ചിംഗ്‌ സെന്‍ററില്‍ പേര്‌ രജിസ്‌റ്റര്‍ ചെയ്യുന്നവരാണ്‌ മിക്ക കുട്ടികളും. അതിനായി എത്ര പണം ചെലവഴിക്കുന്നതിനും മടിയില്ല. കൃത്യമായ പഠനവും എളുപ്പത്തില്‍ പ്രശ്‌നങ്ങള്‍ക്ക്‌ ഉത്തരമെഴുതാനുള്ള കഴിവും എന്‍ട്രന്‍സ്‌ പരീക്ഷ പാസാവാന്‍ വളരെ ആവശ്യമാണ്‌. വിദേശരാജ്യങ്ങളില്‍നിന്നെത്തുന്ന കുട്ടികള്‍പോലും ഒന്നോ രണ്ടോ മാസം കോച്ചിംഗിനുപോയി എന്‍ട്രന്‍സ്‌ നേടാന്‍ ശ്രമിക്കുന്നു. ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി, കണക്ക്‌ എന്നീ വിഷയങ്ങളെ അടിസ്‌ഥാനമാക്കിയാണ്‌ എന്‍ട്രന്‍സ്‌ പരീക്ഷ. ഇതില്‍ ലഭിക്കുന്ന റാങ്ക്‌ അനുസരിച്ചാണ്‌ മെഡിക്കല്‍, എഞ്ചിനീയറിംഗ്‌ പ്രവേശനം. ആരോഗ്യരംഗം ഒരു ഡോക്‌ടറുടെ അത്ര സ്വീകാര്യമായ മറ്റൊരു പ്രൊഫഷന്‍ ലോകത്തിലില്ല. ഓരോ ദിവസവും പുതിയ രോഗങ്ങള്‍, രോഗികളും. അങ്ങനെയുള്ള സാഹചര്യത്തി ല്‍ എം.ബി.ബി.എസ്‌ സീറ്റിന്‌ പൊന്നു വിലയാണ്‌. അതിനായി വലിയ തോതില്‍ പിടിവലികളുമുണ്ട്‌. ഗവ.മെഡിക്കല്‍ കോളജ്‌ പ്രവേശനം പൂര്‍ണമായും എന്‍ട്രന്‍സിന്‍റെ റാങ്കും പ്ലസ്‌ടു മാര്‍ക്കും അടിസ്‌ഥാനമാക്കിയാണ്‌. കുറഞ്ഞത്‌ 80 % മാര്‍ക്കും അയ്യായിരത്തിനുള്ളില്‍ റാങ്കുമാണ്‌ എം.ബി.ബി.എസ്‌ പ്രവേശനത്തിനുള്ള യോഗ്യത. സ്വാശ്രയ കോളജുകളില്‍ അവരുടേതായ ഒരു പ്രവേശന പരീക്ഷ സാധാരണ ഉണ്ടാകാറുണ്ട്‌. മെഡിക്കല്‍ കോളജുകള്‍ക്കു മാത്രമല്ല ആരോഗ്യരംഗവുമായി ബന്ധമുള്ളത്‌. ഡെന്‍റല്‍ കോളജ്‌, ആയുര്‍വേദം, ഹോമിയോപ്പതി, യുനാനി, ഫാര്‍മസി, നേഴ്‌സിംഗ്‌ കോളജുകള്‍ എന്നിവയെല്ലാം ഇതേ വിഭാഗത്തില്‍ പെടുന്നതാണ്‌. ഇവയ്‌ക്കെല്ലാം എന്‍ട്രന്‍സ്‌ ബാധകമാണ്‌. വെറുമൊരു ബാച്ചിലര്‍ ഡിഗ്രി മാത്രമെടുത്ത്‌ പഠനം നിര്‍ത്താതെ കുട്ടികള്‍ക്ക്‌ ഉന്നത പഠനം നടത്താനുള്ള സൗകര്യം എല്ലാ ഗവ. മെഡിക്കല്‍ കോളജുകളിലും സ്വാശ്രയ മെഡിക്കല്‍ കോളജുകളിലുമുണ്ട്‌. ബാച്ചിലര്‍ ഡിഗ്രിയില്‍ തിരഞ്ഞെടുത്ത വിഷയത്തിലെ എല്ലാ മേഖലകളെക്കുറിച്ചും പഠിക്കുന്നു. തുടര്‍ന്നു താല്‍പ്പര്യമുളള വിഷയത്തില്‍ ഉന്നത പഠനം നടത്താം. ജേര്‍ണലിസം വളരെയധികം കഴിവും ഉത്സാഹവും വേണ്ടുന്ന രംഗമാണ്‌ ജേര്‍ണലിസം. ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്ന നാലു കൈകളില്‍ ഒന്ന്‌ എന്നാണിത്‌ അറിയപ്പെടുന്നതു തന്നെ. പരന്ന വായനയും നന്നായി എഴുതാനുള്ള കഴിവും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കു വളരെ ആവശ്യമാണ്‌. എളുപ്പത്തില്‍ വാര്‍ത്തകള്‍ കണ്ടെത്താനും അതു ജനങ്ങള്‍ക്കു മുന്പിലെത്തിക്കാനും കഴിവുള്ളവര്‍ക്ക്‌ ഈ രംഗത്ത്‌ ശോഭിക്കാനാവും. പ്രിന്‍റ്‌, വിഷ്വല്‍,റേഡിയോ ഇന്‍റര്‍നെറ്റ്‌ തുടങ്ങി അഭിരുചിക്കനുസരിച്ച്‌ തിരഞ്ഞെടുക്കാവുന്ന വിശാലമായ ലോകമാണ്‌ ജേര്‍ണലിസത്തിനുള്ളത്‌. യൂണിവേഴ്‌സിറ്റികളിലും എയ്‌ഡഡ്‌ കോളേജുകളിലും ഡിഗ്രി, പിജി കോഴ്‌സുകളും, പ്രസ്‌ അക്കാദമി, പ്രസ്‌ ക്‌ളബ്ബ്‌,പബ്‌ളിക്‌ റിലേഷന്‍സ്‌ സൊസൈറ്റി ഓഫ്‌ ഇന്ത്യ തുടങ്ങിയ സ്‌ഥലങ്ങളിലും ജേര്‍ണലിസം പി.ജി.ഡിപ്‌ളോമയും കോഴ്‌സുകള്‍ പഠിപ്പിക്കുന്നു. പ്ലസ്‌ടുവില്‍ കുറഞ്ഞത്‌ 60 % മാര്‍ക്കുള്ളവര്‍ക്ക്‌ അപേക്ഷിക്കാവുന്നതാണ്‌. ജേര്‍ണലിസം പരിശീലന മേഖലയിലെ ഇപ്പോഴത്തെ മികച്ച സ്‌ഥാപനം, ഏഷ്യാനെറ്റ്‌ സ്‌ഥാപകന്‍ ശശികുമാറിന്‍റെ നേതൃത്വത്തില്‍ ചെന്നൈയില്‍ സ്‌ഥാപിച്ച ഏഷ്യന്‍ സ്‌കൂള്‍ ഓഫ്‌ ജേര്‍ണലിസമാണ്‌. പൂര്‍ണമായി മെറിറ്റില്‍ പ്രവേശനം ലഭിക്കുന്ന ഇവിടെ പഠനം പൂര്‍ത്തിയാവുംമുന്പേ ജോലി ഉറപ്പാണ്‌ എന്നതാണ്‌ അവസ്‌ഥ. നിയമപഠനം നിയമവിദ്യാര്‍ഥികള്‍ക്ക്‌ ജോലിയുടെ കാര്യത്തില്‍ വലിയ സാധ്യതകളുണ്ട്‌. ഇന്നത്തെ കാലത്ത്‌ ഏറ്റവും വേഗത്തില്‍ വളരുന്ന മേഖലകളില്‍ ഒന്നായി നിയമപഠനം മാറിയിരിക്കുന്നു. നിയമവിദ്യാര്‍ഥികള്‍ക്ക,്‌ കോടതിയുടെ പുറത്ത്‌ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലും ആവശ്യക്കാരേറിയതോടെ നിയമം പഠിക്കുന്നവരുടെ എണ്ണവും കൂടി. അഞ്ചുവര്‍ഷത്തെയും മൂന്നു വര്‍ഷത്തെയും ബാച്ചിലര്‍ കോഴ്‌സുകളുണ്ട്‌. പ്രവേശനത്തിന്‌ പ്ലസ്‌ടുവില്‍ 60% മാര്‍ക്കും സര്‍ക്കാര്‍നടത്തുന്ന കോമ്മണ്‍ ലോ അഡ്‌മിഷന്‍ ടെസ്‌റ്റും പാസ്സാവേണ്ടതുണ്ട്‌. ടസ്‌റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയാല്‍ പ്രവേശനം എളുപ്പമായിരിക്കും. ഫിനാന്‍സ്‌ സെക്‌ടര്‍ പ്ലസ്‌ടുവിന്‌ കൊമേഴ്‌സ് എടുത്തു പഠിച്ചവര്‍ക്കു ഏറ്റവും പറ്റിയ മേഖലയാണ്‌ സാന്പത്തികം. ഈ മേഖലയില്‍ ജോലി ചെയ്യാന്‍ നിരവധി സാധ്യതകളണ്ട്‌ ഇന്ന്‌. പ്ലസ്‌ടുവിനു ശേഷം ഏതെങ്കിലും കൊമേഴ്‌സിലെ ഉന്നതപഠനം മാത്രമല്ല ഈ മേഖലയിലേയ്‌ക്ക് വാതില്‍ തുറക്കുന്നത്‌. ബി.ബി.എ, ബി.ബി.എം തുടങ്ങി ധാരാളം കോഴ്‌സുകള്‍ തുടര്‍ന്നു പഠിക്കാം. അക്കൗണ്ട്‌സ്, ബിസിനസ്‌, ഇക്കണോമിക്‌സ്, സ്‌റ്റാറ്റിസ്‌റ്റിക്‌സ് തുടങ്ങിയ മേഖലകളൊക്കെ ഫിനാന്‍സ്‌ സെക്‌ടറില്‍ പെടുന്നതാണ്‌. ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്‍സി ഒരു കന്പനിയുടെ സാന്പത്തിക കാര്യങ്ങളും മറ്റു വിലയേറിയ വിവരങ്ങളും സൂക്ഷിക്കുന്നവരാണ്‌ ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്‍റുമാര്‍. ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്‍റ്‌ ഓഫ്‌ ഇന്ത്യ നടത്തുന്ന കോമണ്‍ പ്രെവിഷന്‍സി ടെസ്‌റ്റ് 50 % മാര്‍ക്കോടെ പാസ്സായെങ്കില്‍ മാത്രമേ തുടര്‍ന്നു പഠിക്കാന്‍ സാധിക്കൂ. എല്ലാ ജൂണിലും ഡിസംബറിലും ഈ പരീക്ഷയുണ്ട്‌. ഒരു ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്‍റായിജോലി ചെയ്യണമെങ്കില്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്‍റ്‌ ഓഫ്‌ ഇന്ത്യയുടെ അംഗീകാരം ആവശ്യമുണ്ട്‌. എം.ബി.എ. ഡിഗ്രിക്കുശേഷം മിക്കവാറും കുട്ടികളുടെ ആദ്യ നറുക്ക്‌ എം.ബി.എ.യ്‌ക്കായിരിക്കും. ധാരാളം ജോലി സാധ്യതകളും ആഡംബരം നിറഞ്ഞ ജീവിതവും ഇത്‌ നല്‍കുന്നു. ബിസിനസ്‌ മേഖലകളില്‍ വളരെ വലിയ അവസരങ്ങളാണ്‌ എം.ബി.എ.ക്കാര്‍ക്കുള്ളത്‌. സ്വന്തമായി ബിസിനസ്‌ തുടങ്ങാനും നിലനിര്‍ത്താനും ഇത്തരക്കാര്‍ക്ക്‌ വലിയ കഴിവാണ്‌. എന്‍ജിനീയറിംഗ്‌ പുതിയ ലോകത്തില്‍ നമ്മള്‍ ആസ്വദിക്കുന്ന സാങ്കേതിക വിദ്യകളെല്ലാം എന്‍ജിനീയറിംഗ്‌ മേഖലയുടെ സംഭാവനകളാണ്‌. ആകാശംമുതല്‍ ആഹാരംവരെ വിവിധ മേഖലകളുണ്ട്‌ എന്‍ജിനീയറിംഗിന്‌. സര്‍ക്കാരിന്‍റെയും സ്വാശ്രയത്തിന്‍റെയും ധാരാളം കോളജുകളുണ്ട്‌. കേരളത്തില്‍ കോമണ്‍ എന്‍ട്രന്‍സ്‌ ടെസ്‌റ്റ് (സിഇറ്റി) ആണ്‌ പ്രവേശനമാനദണ്ഡം. കേരളത്തിലെ എല്ലാ എന്‍ജിനീയറിംഗ്‌ പഠനസ്‌ഥാപനങ്ങളും ഡയറക്‌ടറേറ്റ്‌ ഓഫ്‌ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ഓഫ്‌ കേരളയുടെ കീഴിലാണ്‌. പ്ലസ്‌ ടു പരീക്ഷയില്‍ 60 % മാര്‍ക്കെങ്കിലും വേണം പ്രവേശനം ലഭിക്കാന്‍. സിവില്‍ സര്‍വീസ്‌ യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷനാണ്‌ സിവില്‍ സര്‍വീസ്‌ പരീക്ഷ നടത്തുന്നത്‌. എല്ലാവര്‍ഷവും നടത്തുന്ന പരീക്ഷയില്‍ ധാരാളം പേരെ സിവില്‍ സര്‍വീസിലെടുക്കുന്നുണ്ട്‌. സര്‍ക്കാരിന്‍റെ നെടുംതൂണാണ്‌ സിവില്‍ സര്‍വീസ്‌. വളരെയധികം മത്സരവും വെല്ലുവിളികളുമുള്ള തൊഴില്‍മേഖല. ഐ.എ.എസ്‌, ഐ.എഫ്‌.എസ്‌, ഐ.പി.എസ്‌. തുടങ്ങി വിവിധ മേഖലകളുണ്ടിതില്‍. ഐ.എഫ്‌.എസിനു അപേക്ഷിക്കണമെങ്കില്‍ ഇന്ത്യന്‍ പൗരത്വം അഭിവാജ്യഘടകമടണ്‌. 21-30 ഇടയില്‍ പ്രായമുള്ള ബിരുദധാരികള്‍ക്ക്‌ സിവില്‍ സര്‍വ്വീസിന്‌ അപേക്ഷിക്കാം. പ്രിലിമിനറി, മെയിന്‍, പരീക്ഷകള്‍ കൂടാതെ വാക്‌-ഇന്‍ ഇന്‍റര്‍വ്യൂവിന്‍റെ അടിസ്‌ഥാത്തിലാണ്‌ തിരഞ്ഞെടുപ്പ്‌. ഏവിയേഷന്‍ ആകാശത്തു പറന്നു നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു ഏറ്റവും പറ്റിയ കോഴ്‌സാണ്‌ ഏവിയേഷന്‍. വിമാനം പറപ്പിക്കുന്നത്‌, വിമാനസുരക്ഷ, യാത്രക്കാരുടെ സുരക്ഷ, പൈലറ്റിന്‍റെ ജോലി എല്ലാം ഈ കോഴ്‌സില്‍ പഠിപ്പിക്കുന്നു. സിവില്‍ ഏവിയേഷന്‍റെ ഡയറക്‌ടര്‍ ജനറലാണ്‌ നിയന്ത്രണങ്ങള്‍ നിശ്‌ചയിക്കുന്നത്‌. പ്ലസ്‌ടൂവിനു ശേഷം ഏവിയേഷന്‍ ബിരുദത്തിനോ, ഡിപ്ലോമക്കോ അപേക്ഷിക്കാം. സ്‌റ്റെലിഷ്‌ ജോലി, കൈ നിറയെ ശന്പളം, ആഡംബര ജീവിതം, തുടങ്ങി ചെറുപ്പക്കാരെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങളുണ്ട്‌. മര്‍ച്ചന്‍റ്‌ നേവി കടലില്‍ ലോകം ചുറ്റാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്‌ ഏറ്റവും ചേരുന്ന മേഖലയാണ്‌ മര്‍ച്ചന്‍റ്‌ നേവി. ചരക്ക്‌ കപ്പലുകളിലും ആഡംബരക്കപ്പലുകളിലുമാണ്‌ ജോലി ലഭിക്കുക. കപ്പലിന്‍റെ പ്രവര്‍ത്തനരീതിയും, കടലില്‍ എങ്ങനെ ജീവിക്കാം എന്നുമെല്ലാം ഇവിടെ പഠിപ്പിക്കുന്നു. ഓരോ കപ്പലിന്‍റെയും അടിസ്‌ഥാനത്തിലായിരിക്കും അവിടുത്തെ തൊഴില്‍ സാഹചര്യം. പഠനശേഷം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്ന കപ്പലുകളില്‍ ജോലിക്കു കയറാം. സ്വകാര്യമേഖലകളിലും പൊതുമേഖലകളിലും ജോലി ലഭിക്കുന്നു. പ്ലസ്‌ടൂവിനു ശേഷം മര്‍ച്ചന്‍റ്‌ നേവി കോഴ്‌സുകള്‍ക്കു അപേക്ഷിക്കാവുന്നതാണ്‌. കുറഞ്ഞത്‌ 60% മാര്‍ക്കു വേണം.മറൈന്‍ എഞ്ചിനീയറിംഗ്‌ പഠിക്കുന്നവര്‍ക്ക്‌ ഈ മേഖലയില്‍ ജോലി സാധ്യത ഏറെയാണ്‌. നൂട്രിഷനിസ്‌റ്റ്, ഡയറ്റീഷന്‍സ്‌ പൊതുവാരോഗ്യവും, ജീവിതനിലവാരവും മെച്ചപ്പെടുത്താന്‍ ഡയറ്റ്‌, എനര്‍ജി തുടങ്ങിയവയെക്കുറിച്ചുളള അറിവുകള്‍ നല്‍കുന്നവരാണ്‌ നൂട്രിഷനിസ്‌റ്റുകള്‍ അല്ലെങ്കില്‍ ഡയറ്റീഷന്‍മാര്‍. ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളിലും, എല്ലാ പ്രായത്തിലും പെട്ട ആളുകള്‍ക്ക്‌ പോഷകം നിറഞ്ഞ ആഹാരരീതിയെക്കുറിച്ചും ആരോഗ്യം സംരക്ഷിക്കേണ്ടതിനെക്കുറിച്ചും അറിവ്‌ നല്‍കുക എന്നതാണ്‌ ജോലി. പ്ലസ്‌ടൂവിനു ശേഷം ബി.എസ്‌.സി നുട്രീഷന്‍, ഡയറ്റീഷന്‍ കോഴ്‌സിന്‌ അപേക്ഷിക്കാം. 50% മാര്‍ക്കാണ്‌ അടിസ്‌ഥാന യോഗ്യത. ഫോറന്‍സിക്‌ സയന്‍സ്‌ ക്രൈം അല്ലെങ്കില്‍ ക്രിമിനല്‍ കേസുകളെക്കുറിച്ച്‌ പഠിക്കുന്നതാണ്‌ ഫോറന്‍സിക്‌ സയന്‍സ്‌. ഭൗതികമായ തെളിവുകള്‍ കണ്ടെത്തി യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടെത്താന്‍ സഹായിക്കുന്നവരാണ്‌ ഫോറന്‍സിക്‌ സയന്‍റിസ്‌റ്റുകള്‍. ഉത്തരവാദിത്വം നിറഞ്ഞ ഒരു മേഖലയായതുകൊണ്ട്‌ ഗൗരവമായിതന്നെ ഇതിനെ സമീപിക്കണം. അസാമാന്യ ക്ഷമയും ധൈര്യവും ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ആവശ്യമാണ്‌. ദീര്‍ഘനേരം ജോലി ചെയ്യാനുള്ള മനസ്‌, കാര്യങ്ങള്‍ അറിയാനുള്ള ആകാംക്ഷ, ലോജിക്‌ തുടങ്ങിയവ ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ ആവശ്യമാണ്‌. പ്ലസ്‌ടുവില്‍ സയന്‍സ്‌ പഠിച്ചവര്‍ക്ക്‌ ഈ കോഴ്‌സിനപേക്ഷിക്കാം. ഫോട്ടോഗ്രഫി പാട്ട്‌, നൃത്തം തുടങ്ങിയ കലകള്‍ പോലെ ഒന്നാണ്‌ ഫോട്ടോഗ്രഫി എന്നതും. ക്രിയാത്മകത, പരിശീലനം, സ്‌ഥിരോത്സാഹം എന്നിവ ഫോട്ടോഗ്രഫിക്കാവശ്യമാണ്‌. പല തരത്തിലുള്ള ഫോട്ടോഗ്രാഫര്‍മാരുണ്ട്‌. സ്‌റ്റുഡിയോകളിലും, പുറത്തും കൂടാതെ പ്രത്യേകം തയാറാക്കിയ സെറ്റിലും ഫോട്ടോഗ്രാഫര്‍മാര്‍ക്ക്‌ ജോലി ചെയ്യാം. മാധ്യമരംഗത്തും ഇത്തരക്കാര്‍ക്ക്‌ ധാരാളം തൊഴില്‍ സാധ്യതയുണ്ട്‌. ഒന്നിലധികം കഴിവുള്ളവരായിരിക്കണം ഫോട്ടോഗ്രാഫര്‍മാര്‍. മറ്റൊരാള്‍ക്കു അത്രയെളുപ്പം കാണാന്‍ കഴിയാത്ത മനോഹര ദൃശ്യങ്ങള്‍ കാട്ടിക്കൊടുക്കാന്‍ ഈ കൂട്ടര്‍ക്കു കഴിയണം. കന്പനി സെക്രട്ടറി ഓഫീസ്‌ ജോലികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ കന്പനി സെക്രട്ടറി എന്നത്‌. നിരവധി ഉത്തരവാദിത്തങ്ങളും, കടമകളും കൈകാര്യം ചെയ്യുന്നവരാണ്‌ ഇക്കൂട്ടര്‍. സെക്രട്ടറിയാണ്‌ ഓഫീസ്‌ ജോലികള്‍ അസിസ്‌റ്റന്‍റുമാര്‍ക്കു നല്‍കുന്നതും മേധാവിയില്‍നിന്നു സന്ദേശങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതും, അത്‌ എത്തിക്കേണ്ടിടത്ത്‌ എത്തിക്കുന്നതും. ഒരു സമയത്തുതന്നെ നിരവധി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും കൃത്യമായി ഓര്‍ഗനൈസിംഗ്‌ ചെയ്യാനും കഴിവുള്ളവരായിരിക്കണം കന്പനി സെക്രട്ടറിമാര്‍. ബി.കോമിനൊപ്പം കന്പനി സെക്രട്ടറി കോഴ്‌സ് പഠിപ്പിക്കുന്ന ധാരാളം കോളേജുകളുണ്ട്‌ ഇപ്പോള്‍ കേരളത്തില്‍. മള്‍ട്ടിനാഷണല്‍ കന്പനികള്‍ ഇത്തരക്കാരുടെ ജോലി സാധ്യത വര്‍ധിപ്പിക്കുന്നു. * * * പ്ലസ്‌ടു പഠനത്തിനു ശേഷം ഏതെങ്കിലും ഒരു കോഴ്‌സ് എന്നു ചിന്തിക്കാതെ കൃത്യമായ പ്ലാനിങ്ങോടെ വേണം ഉന്നതപഠനം തിരഞ്ഞെടുക്കാന്‍. സ്വന്തം ഇഷ്‌ടവും താത്‌പര്യവും അനുസരിച്ച്‌ തിരഞ്ഞെടുത്താല്‍ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെയിരിക്കാം..